Devaswom Board

ആഗോള അയ്യപ്പ സംഗമം: പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം പന്തളം രാജകുടുംബം ഉന്നയിച്ചു.

സുരേഷ് ഗോപിയെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ച് ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സുരേഷ് ഗോപിയുടെ വീട്ടിലെത്തി നേരിട്ടാണ് ക്ഷണിച്ചത്. ശബരിമലയിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചിട്ടില്ലെന്നും, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിൽ സുതാര്യതയില്ല; ഹൈക്കോടതിയുടെ വിമർശനം
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യതയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സ്വകാര്യ വ്യക്തികളിൽ നിന്ന് പണം പിരിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിക്കും, പ്രതിപക്ഷ നേതാവിന് അതൃപ്തി
ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംഗമത്തിൽ അതൃപ്തി അറിയിച്ചു, സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല.

ആഗോള അയ്യപ്പ സംഗമം: വിമർശനവുമായി പന്തളം കൊട്ടാരം, പ്രതിരോധത്തിലായി ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാവുകയാണ്. പ്രമുഖ സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും പന്തളം കൊട്ടാരം എതിർപ്പുമായി രംഗത്തെത്തി. യുഡിഎഫിൻ്റെ തീരുമാനം ഇന്ന് വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന യോഗത്തിൽ അറിയാം. 2018-ലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അതൃപ്തി അറിയിച്ചു. സംഗമത്തെ മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാർ ആരോപിച്ചു. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വള്ളസദ്യയിൽ തർക്കം; ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും തമ്മിൽ ഭിന്നത
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും തമ്മിൽ തർക്കം. ദേവസ്വം ബോർഡ് വള്ളസദ്യയെ വാണിജ്യവൽക്കരിക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം കത്ത് നൽകി.

ദേവസ്വം ബോർഡിൽ വനിതാ ജീവനക്കാരിക്ക് ലൈംഗികാധിക്ഷേപം; ഒതുക്കാൻ ശ്രമിച്ചെന്ന് പരാതി
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാരിക്ക് സഹപ്രവർത്തകരിൽ നിന്ന് ലൈംഗികാധിക്ഷേപം. സംഭവം ഒതുക്കിത്തീർക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രമിച്ചെന്നും ആരോപണം. തുടർന്ന് വനിതാ കമ്മീഷനിലും ജീവനക്കാരി പരാതി നൽകി.

ആറന്മുള വള്ളസദ്യ ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം; പുതിയ സൗകര്യവുമായി ദേവസ്വം ബോർഡ്
ആറന്മുള വള്ളസദ്യ ഇനി ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുറന്നു. നിലവിൽ ഞായറാഴ്ചകളിലെ വള്ളസദ്യ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

ഹിന്ദുമത സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
നെയ്യാറ്റിൻകരയിലെ നെല്ലിമൂട് മുലയൻതാന്നി ഭദ്രകാളി ദേവീക്ഷേത്രത്തിൽ നടന്ന ഹിന്ദുമത സമ്മേളനത്തിൽ ക്ഷേത്ര ഭൂമികൾ പുറമ്പോക്കാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂജാ ചെലവുകൾ വർധിപ്പിച്ചതിനെയും വിമർശിച്ചു. മുക്കം പാലമൂട് രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.