Delhi Blast

ഡൽഹി സ്ഫോടന കേസ്: എൻഐഎ അന്വേഷണ സംഘം രൂപീകരിച്ചു
ഡൽഹി സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. 10 അംഗ സംഘത്തെ നിയോഗിച്ചു. കേസിൽ അറസ്റ്റിലായവരെയും കസ്റ്റഡിയിലെടുത്തവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു.

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്: ശ്രീനഗറിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ശ്രീനഗറിൽ നിന്ന് ഒരു ഡോക്ടറെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്ഡ് നടക്കുന്നു. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഡൽഹി സ്ഫോടനത്തിൽ വൈറ്റ് കോളർ ഭീകരൻ തലവൻ; അന്വേഷണം ഊർജ്ജിതം
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളർ ഭീകരസംഘത്തിന്റെ തലവനെ അന്വേഷണ ഏജൻസികൾ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ 11 മണിക്കൂറോളം ഡൽഹിയിൽ ഉണ്ടായിരുന്നെന്നും വിവരങ്ങൾ ലഭിച്ചു. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുകയാണ്.

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ചാവേർ ആക്രമണം; എൻഐഎ അന്വേഷണം ഊർജ്ജിതമാക്കി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം ചാവേർ ആക്രമണമാണെന്ന് എൻഐഎ വിലയിരുത്തുന്നു. സംഭവത്തിൽ പരിക്കേറ്റ 6 പേരുടെ നില ഗുരുതരമായി തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയിൽ ആറ് പേരെ അറസ്റ്റിലായി.

ഡൽഹി സ്ഫോടന കേസ് എൻഐഎ അന്വേഷിക്കും
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടന കേസ് എൻഐഎ അന്വേഷിക്കും. കേസിൽ രാജ്യതലസ്ഥാനത്ത് ഉന്നതതല കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് ലക്നൗവിൽ പരിശോധന നടത്തുന്നു.

ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദോ? പ്രതികരണവുമായി ബന്ധുക്കൾ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമർ മുഹമ്മദ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തർ പറയുന്നു. ഉമർ ശാന്ത സ്വഭാവക്കാരനാണെന്നും വളരെ കഷ്ടപ്പെട്ടാണ് ഡോക്ടറായതെന്നും അവർ കൂട്ടിച്ചേർത്തു.

ഡൽഹി സ്ഫോടനക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്; ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി ഡൽഹി പോലീസ്. കേസിൽ ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു. സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡൽഹി സ്ഫോടനത്തിൽ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ
ഡൽഹി സ്ഫോടനത്തിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.

ചെങ്കോട്ട സ്ഫോടനം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കുറ്റവാളികൾ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദാണെന്നാണ് സൂചന.

ചെങ്കോട്ട സ്ഫോടനം: ജെയ്ഷെ ഭീകരൻ ഉമർ മുഹമ്മദിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ ഭീകരൻ ഡോ. ഉമർ മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും പുറത്തുവരുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.

ഡൽഹി സ്ഫോടനത്തിന് പിന്നാലെ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. ക്ഷേത്രത്തിൽ എത്തുന്നവരുടെ ബാഗുകൾ പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.
