Delhi Blast

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു
ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നിർണായക അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തയാളെയാണ് എൻഐഎ പിടികൂടിയത്. ജമ്മു കശ്മീർ സ്വദേശി ആമിർ റഷീദ് ആണ് അറസ്റ്റിലായത്.

ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ
ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അൽ-ഫലായിൽ നിന്നുള്ള ഡോക്ടർമാരെയാണ് സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി.

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്: അൽ-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം റദ്ദാക്കി
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ അൽ-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് സസ്പെൻഡ് ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ ഒരാൾ കൂടി അറസ്റ്റിലായി, ജമ്മു കശ്മീർ സ്വദേശിയായ പ്രൊഫസറാണ് പിടിയിലായത്.

ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ നബിയുടെ വീട് തകർത്തു
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ ജമ്മു കശ്മീരിലെ പുൽവാമയിലുള്ള വീട് സുരക്ഷാ ഏജൻസികൾ ഇടിച്ചുനിരത്തി. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത് ഉമർ നബിയാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഡൽഹി സ്ഫോടനത്തിൽ പാക് ബന്ധം? ദുബായിൽ ഒളിവിൽ പ്രധാന സൂത്രധാരൻ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് ബന്ധം സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ. വൈറ്റ് കോളർ ഭീകരസംഘവും ജെയ്ഷെ ഇ മുഹമ്മദ് സംഘവും തമ്മിലുള്ള പ്രധാന കണ്ണി ദുബായിലുള്ള മുസാഫിർ റാത്തറാണെന്ന് കണ്ടെത്തൽ. റാത്തറെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, പ്രതികൾ രഹസ്യ വിവരങ്ങൾ കൈമാറാൻ സ്വിസ് ആപ്ലിക്കേഷൻ ഉപയോഗിച്ചു എന്നും കണ്ടെത്തൽ.

ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ നബിക്ക് തുർക്കി ബന്ധമെന്ന് സൂചന
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി 'ഉകാസ' എന്ന ഹാൻഡിലറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉകാസ, വൈറ്റ് കോളർ ഭീകരസംഘത്തെ ജയ്ഷെ മുഹമ്മദുമായി ബന്ധിപ്പിച്ചതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്: പ്രതികൾക്ക് സമാന സ്ഫോടന പരമ്പരകൾക്ക് പദ്ധതിയുണ്ടായിരുന്നെന്ന് കണ്ടെത്തൽ
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ സമാനമായ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായി പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ സ്ഫോടന പരമ്പരകൾ നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ തുർക്കിയിൽ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ
ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ തുർക്കിയിൽ വെച്ച് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. പ്രതികളായ ഡോക്ടർ ഉമർ മുഹമ്മദും ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു. സ്ഫോടനസ്ഥലത്തുനിന്ന് 500 മീറ്റർ അകലെയായി മൃതദേഹാവശിഷ്ടം കണ്ടെത്തി.

ഡൽഹി സ്ഫോടനത്തിൽ വഴിത്തിരിവ്; 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടം കണ്ടെത്തി
ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി. 500 മീറ്ററോളം അകലെയുള്ള ടെറസിന് മുകളിൽ നിന്നാണ് അറ്റുപോയ കൈ കണ്ടെത്തിയത്. തിങ്കളാഴ്ച മെട്രോ സ്റ്റേഷന് സമീപം വൈകുന്നേരം 6.55 ഓടെയുണ്ടായ കാർ സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്.

ഡൽഹി സ്ഫോടനക്കേസ്: കാർ ഓടിച്ചിരുന്നത് ഉമർ നബിയെന്ന് സ്ഥിരീകരണം
ഡൽഹി സ്ഫോടനക്കേസിൽ സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി തന്നെയെന്ന് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. വൈറ്റ് കോളർ ഭീകരസംഘത്തിലെ പ്രധാന കണ്ണികൾ ഡോ. ഉമറും ഡോ. മുസമ്മിൽ ഷക്കീലുമായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.

ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ മുഹമ്മദിന്റെ കാർ കണ്ടെത്തി
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം കണ്ടെത്തിയത്. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീനിൽ നിന്ന് കേസിനെ സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; വിശദീകരണവുമായി അൽ ഫലാഹ് സർവകലാശാല
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.