ഡൽഹിയിൽ ബിജെപിയുടെ വൻ വിജയത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പരിഗണനയിൽ. വീരേന്ദ്ര സച്ച്ദേവ, പര്വേഷ് സാഹിബ് സിങ് വർമ്മ, വിജേന്ദ്ര ഗുപ്ത എന്നിവരടക്കം പലരുടെയും പേരുകൾ ചർച്ച ചെയ്യപ്പെടുന്നു. പാർട്ടി നേതൃത്വം പുതിയൊരു മുഖത്തെയാണോ തേടുന്നത് എന്നതും പ്രധാന ചോദ്യമാണ്.