Defence

മിഗ്-21 യുദ്ധവിമാനങ്ങൾ ചരിത്രത്തിലേക്ക്; 62 വർഷത്തെ സേവനത്തിന് വിരാമം
ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങൾ 62 വർഷത്തെ സേവനത്തിനു ശേഷം ചരിത്രത്തിലേക്ക് യാത്രയായി. ചണ്ഡീഗഡിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. കാലപ്പഴക്കവും സാങ്കേതിക തകരാറുകളും കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

അഗ്നി-5 മിസൈൽ പരീക്ഷണം വിജയകരം
അഗ്നി-5 മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആയിരുന്നു പരീക്ഷണം. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത് പകരുന്നു.

ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ലഖ്നൗവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 80 മുതൽ 100 വരെ മിസൈലുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ്, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സുപ്രധാന മുന്നേറ്റമാണ്. 300 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ യൂണിറ്റിൽ 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകൾ നിർമ്മിക്കും.

ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ഗുജറാത്തിലെ സൂറത്തിൽ വെച്ച് ഐഎൻഎസ് സൂറത്ത് എന്ന യുദ്ധക്കപ്പലിൽ നിന്ന് ഇന്ത്യ മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (MRSAM) വിജയകരമായി പരീക്ഷിച്ചു. 70 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഈ മിസൈലിന് കഴിയും. ഇസ്രായേലുമായി സഹകരിച്ചാണ് ഈ മിസൈൽ വികസിപ്പിച്ചെടുത്തത്.