സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ ദീപു കരുണാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് നടി അനശ്വര രാജൻ മറുപടി നൽകി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അനശ്വര വിശദീകരണം നൽകിയത്. 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധിച്ചാണ് വിവാദം.