Deepika Padukone

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയായി ദീപിക തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ ലോകത്തും രാജ്യത്തും ഇത് വലിയ അംഗീകാരമാണ്.

പ്രഭാസിന്റെ ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്
പ്രഭാസ് നായകനാകുന്ന സ്പിരിറ്റ് സിനിമയിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. പ്രതിഫലമായി 20 കോടി രൂപയും ലാഭവിഹിതവും ആവശ്യപ്പെട്ടെന്നും ആറ് മണിക്കൂർ ഷൂട്ടിംഗിന് മാത്രമേ സമയം നൽകൂ എന്നും ദീപിക അറിയിച്ചതായാണ് വിവരം. ദീപികയ്ക്ക് പകരം രുക്മിണി വസന്ത് സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ട്.

മകളുടെ ജനനത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ദീപിക പദുക്കോണ്; ആരാധകര് ആവേശത്തില്
ബംഗളൂരുവില് നടന്ന ദില്ജിത്ത് ദോസാഞ്ജിന്റെ സംഗീത പരിപാടിയില് ദീപിക പദുക്കോണ് അതിഥിയായി. സെപ്റ്റംബറില് മകള് ദുവയുടെ ജനനത്തിന് ശേഷം ആദ്യമായാണ് ദീപിക പൊതുവേദിയിലെത്തുന്നത്. ദീപികയുടെ സാന്നിധ്യം ആരാധകര്ക്കിടയില് വലിയ ആവേശമുണ്ടാക്കി.

ദീപിക-രൺവീർ ദമ്പതികളുടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി; ആരാധകർ ആവേശത്തിൽ
ദീപിക പദുകോണും രണ്വീര് സിങ്ങും തങ്ങളുടെ പെൺകുഞ്ഞിന്റെ പേര് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. 'ദുആ പദുകോണ് സിങ്' എന്നാണ് കുഞ്ഞിന്റെ പേര്. 2018-ൽ വിവാഹിതരായ ദമ്പതികൾ അഞ്ചാം വിവാഹ വാർഷികത്തിലാണ് കുഞ്ഞ് വരുന്ന വാർത്ത പങ്കുവെച്ചത്.

ദീപിക-രൺവീർ ദമ്പതികൾക്ക് പെൺകുഞ്ഞ്; ബോളിവുഡിൽ ആഘോഷം
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. ഗണേശ ചതുർത്ഥി ദിനത്തിലാണ് കുഞ്ഞ് പിറന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു പ്രസവം.