കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച അദ്ദേഹം, പദ്ധതി നടക്കാതിരുന്നതിലുള്ള മോഹഭംഗമാണ് അവരുടെ പോസ്റ്റിൽ തെളിയുന്നതെന്ന് പറഞ്ഞു. കേരള ജനതയോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.