Death Case

സുബിൻ ഗാർഗിന്റെ മരണം: മാനേജർക്കും സംഘാടകനുമെതിരെ കൊലക്കുറ്റം ചുമത്തി
ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്കും, സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനുമെതിരെ കൊലക്കുറ്റം ചുമത്തി. സിംഗപ്പൂരിൽ വെച്ച് സ്കൂബ ഡൈവിങ്ങിനിടെയാണ് സുബിൻ ഗാർഗ് മരിച്ചത്. കേസിൽ സ്പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിലുള്ള 10 അംഗ പ്രതേക അന്വേഷണ സംഘം അന്വേഷണം നടത്തും.

തൊട്ടിൽപാലത്ത് വീട്ടമ്മ മരിച്ച സംഭവം: പൊലീസ് നരഹത്യയ്ക്ക് കേസെടുക്കും
കോഴിക്കോട് തൊട്ടിൽപാലം പശുക്കടവിൽ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് നരഹത്യക്ക് കേസെടുക്കാൻ തീരുമാനിച്ചു. വളർത്തുമൃഗത്തെ അന്വേഷിച്ച് പോയ വീട്ടമ്മയെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കിളിമാനൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്ത് നബീൽ എന്ന 40 വയസ്സുള്ള യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം അറിയാനാകും.