നിവിൻ പോളിയും നയന്താരയും വീണ്ടും ഒന്നിക്കുന്ന 'ഡിയര് സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. 2025-ൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ സിനിമ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ സംവിധാനം ചെയ്യുന്നു. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്.