Dance Training

Kerala School Festival dance training

സംസ്ഥാന സ്കൂൾ കലോത്സവം: അവതരണഗാനത്തിന്റെ നൃത്തം സൗജന്യമായി പഠിപ്പിക്കാൻ കലാമണ്ഡലം

Anjana

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന്റെ നൃത്താവിഷ്കാരം സൗജന്യമായി പഠിപ്പിക്കാൻ കലാമണ്ഡലം തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ഈ നടപടി. കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പരിശീലനം നൽകുക.