Dammam Football

Badr FC KMCC Saudi National Tournament

ബദര് എഫ് സി ടീമിന് ദമാം ഇന്ത്യന് ഫുട്ബോള് അസോസിയേഷന് ഉജ്ജ്വല സ്വീകരണം നല്കി

നിവ ലേഖകൻ

റിയാദില് നടന്ന കെ.എം.സി.സി സൗദി നാഷണല് ടൂര്ണമെന്റില് കിരീടം നേടിയ ബദര് എഫ് സി ടീമിന് ദമാമില് സ്വീകരണം നല്കി. ജിദ്ദയിലെ സബീന് എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര് എഫ് സി കിരീടം നേടിയത്. സൗദി കിഴക്കന് പ്രവിശ്യയുടെ കാല്പന്ത് കളിയുടെ പേരും പെരുമയും ഈ കിരീട നേട്ടത്തിലൂടെ ബദര് എഫ് സിക്കും ദമാമിലെ കാല്പന്ത് പ്രേമികള്ക്കും ലഭിച്ചു.