Dalit Family

തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം; ഗർഭിണിയടക്കം മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് പേരൂർക്കടയിൽ ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം. ഗർഭിണിയായ അഞ്ജലിയടക്കം സഹോദരങ്ങൾക്ക് മർദ്ദനമേറ്റു. ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചുവെന്ന് അഞ്ജലി പറഞ്ഞു.

ദളിത് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം; കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ഉത്തർപ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവ് ഹരിഓം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. യുപി ഗവൺമെൻ്റ് യുവാവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും തന്നെ കാണരുതെന്ന് അവരോട് നിർദ്ദേശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദളിതർക്കെതിരെ രാജ്യമെങ്ങും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തലസ്ഥാനത്ത് ദളിത് കുടുംബത്തിന് ദുരിതജീവിതം; 15 വർഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ
തിരുവനന്തപുരത്ത് ഒരു ദളിത് കുടുംബം വർഷങ്ങളായി സുരക്ഷിതമല്ലാത്ത വീട്ടിൽ ദുരിതമയമായ ജീവിതം നയിക്കുന്നു. രോഗികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഈ കുടുംബം 15 വർഷമായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാർപ്പിട പദ്ധതികളിൽ ഇവരെ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.