Dalai Lama

Dalai Lama successor

പിൻഗാമി വേണം, പക്ഷേ ചൈനീസ് അംഗീകാരമില്ല; നിലപാട് കടുപ്പിച്ച് ദലൈലാമ

നിവ ലേഖകൻ

ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ച് മാത്രമേ തന്റെ പിൻഗാമിയെ കണ്ടെത്തുവാനുള്ള പ്രക്രിയ നടക്കുകയുള്ളൂ എന്ന് ദലൈലാമ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും തന്റെ മരണശേഷമേ പിൻഗാമിയെ നിശ്ചയിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു.