Dadasaheb Phalke

മോഹന്ലാലിന് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം; സന്തോഷം അറിയിച്ച് ‘അമ്മ’
മോഹന്ലാലിന് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം ലഭിച്ചതില് സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' സന്തോഷം അറിയിച്ചു. നാല്പതിലധികം വര്ഷങ്ങളായി ഇന്ത്യന് സിനിമയെ മികച്ച രീതിയില് നയിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും 'അമ്മ' അറിയിച്ചു. മലയാളത്തില് നിന്ന് ആദ്യമായാണ് ഒരു നടന് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് മമ്മൂട്ടി
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ നടൻ മമ്മൂട്ടി അഭിനന്ദിച്ചു. മോഹൻലാൽ സിനിമാ ലോകത്ത് ജീവിക്കുകയും സിനിമയെ ശ്വാസമെന്നോണം കൊണ്ടുനടക്കുകയും ചെയ്യുന്ന യഥാർത്ഥ കലാകാരനാണെന്ന് മമ്മൂട്ടി പറഞ്ഞു. ഈ പുരസ്കാരം മോഹൻലാലിന്റെ കഠിനാധ്വാനത്തിനും സിനിമയോടുള്ള ആത്മാർത്ഥതയ്ക്കുമുള്ള അംഗീകാരമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.