D K Shivakumar

കര്ണാടക മുഖ്യമന്ത്രി തര്ക്കം; സിദ്ധരാമയ്യയും ശിവകുമാറും നാളെ ചര്ച്ച നടത്തും
കര്ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം പരിഹരിക്കാന് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നാളെ ചര്ച്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഹൈക്കമാന്ഡിന്റെ നിര്ദേശപ്രകാരമാണ് ചര്ച്ച നടക്കുന്നത്.

കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ
കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ ഗ്രൂപ്പുകളില്ലെന്നും കോൺഗ്രസ് എന്ന ഒരൊറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. താൻ ജന്മനാ കോൺഗ്രസുകാരനാണെന്നും എന്നും അങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണഗീതം ചൊല്ലിയത് ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.