Cyclone

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയിൽ ഡിറ്റ്വാ കനത്ത നാശം വിതച്ചതിനെ തുടർന്ന് മരണസംഖ്യ 465 ആയി ഉയർന്നു.

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ്: മരണസംഖ്യ 410 ആയി, 336 പേരെ കാണാനില്ല
ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് 410 മരണം. 336 പേരെ കാണാതായി. 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് കഴിയുന്നത്.

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ചെങ്കൽ പേട്ട് ജില്ലയിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് മരിച്ചത്.

ഡിറ്റ് വാ ന്യൂനമർദമായി ദുർബലപ്പെട്ടു; തമിഴ്നാട്ടിലെ 4 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ന്യൂനമർദ്ദം ദുർബലമായെങ്കിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയിൽ ഇതുവരെ സംസ്ഥാനത്ത് നാല് മരണം റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കി.

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ;ഓപ്പറേഷൻ സാഗർ ബന്ധു ദൗത്യവുമായി വ്യോമസേനയും നാവികസേനയും
ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി ഇന്ത്യയുടെ വ്യോമസേനയും നാവികസേനയും രംഗത്ത്. ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 27 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യ നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 എൻഡിആർഎഫ് സേനാംഗങ്ങളെയും ഇന്ത്യ അയച്ചു,കൂടാതെ കപ്പലുകളിൽ അവശ്യസാധനങ്ങളും എത്തിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് തീരം തൊടില്ല; അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യത
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 130-ൽ അധികം ആളുകൾ മരിച്ചു.

ഡിറ്റ്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; 5 ജില്ലകളിൽ റെഡ് അലർട്ട്, 54 വിമാന സർവീസുകൾ റദ്ദാക്കി
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ശ്രീലങ്കയിൽ ഡിറ്റ്വാ ചുഴലിക്കാറ്റ്; മരണസംഖ്യ 100 കടന്നു, തമിഴ്നാട്ടിലും ജാഗ്രതാ നിർദ്ദേശം
ശ്രീലങ്കയിൽ ഡിറ്റ്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നൂറിലധികം ആളുകൾ മരിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശം നൽകി.

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില് 56 മരണം; തമിഴ്നാട്ടില് റെഡ് അലര്ട്ട്
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്ന്ന് ശ്രീലങ്കയില് കനത്ത നാശനഷ്ടം സംഭവിച്ചു. 56 പേര് മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു. തമിഴ്നാട്ടിലെ സ്കൂളുകള്ക്കും പുതുച്ചേരി, കാരയ്ക്കല് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയ്ക്ക് എല്ലാവിധ സഹായങ്ങളും നല്കുമെന്ന് അറിയിച്ചു.

മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; കനത്ത നാശനഷ്ടത്തിന് സാധ്യത
ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ കരതൊട്ടു. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ജമൈക്കയിൽ മൂന്ന് പേർ, ഹെയ്തിയിൽ മൂന്ന് പേർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരാൾ എന്നിങ്ങനെ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.