Cyber Crime

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിൽ
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീറിനെ കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ ബാലചന്ദ്രമേനോനെതിരെ മോശം പരാമർശം നടത്തിയതിനെതിരെ ബാലചന്ദ്രമേനോൻ സൈബർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് നടിയെ ജാമ്യത്തിൽ വിട്ടയച്ചു.

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 20 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. തിരുനെൽവേലി, തെങ്കാശി സ്വദേശികളായ പേച്ചികുമാർ, ക്രിപ്സൺ എന്നിവരെയാണ് റൂറൽ സൈബർ പൊലീസ് പിടികൂടിയത്. പ്രതികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തി.

85-ാം വയസ്സിൽ വിവാഹ പരസ്യം നൽകി വയോധികന് നഷ്ടമായത് 11 ലക്ഷം രൂപ
പൂനെയിൽ 85-കാരനായ വയോധികൻ മാട്രിമോണിയൽ സൈറ്റ് വഴി 11 ലക്ഷം രൂപ തട്ടിപ്പിനിരയായി. ഭാര്യ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രാദേശിക പത്രത്തിലെ പരസ്യം കണ്ട് വിവാഹാലോചന നടത്തി. പെൺകുട്ടി സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതോടെ പല തവണയായി പണം നൽകി, സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടിലിരുന്ന് പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഓണ്ലൈന് വഴി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില് യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ രണ്ട് സ്ത്രീകളില് നിന്നും ലക്ഷങ്ങള് തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. എടച്ചേരി സ്വദേശി രമിത്തിനെയാണ് അറസ്റ്റ് ചെയ്തത്.

പി.സി. തോമസിൻ്റെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്; സൈബർ സെല്ലിൽ പരാതി നൽകി
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.സി. തോമസിൻ്റെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. അദ്ദേഹത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാനാണ് ശ്രമം നടന്നത്. സംഭവത്തിൽ പി.സി. തോമസ് സൈബർ പോലീസിൽ പരാതി നൽകി.

തൃശ്ശൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; വീഡിയോ കോളിൽ ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്തു
തൃശ്ശൂരിൽ മേലൂർ സ്വദേശി ട്രീസക്ക് 40,000 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി. വീഡിയോ കോളിൽ പൊലീസ് വേഷം ധരിച്ചെത്തിയ ആൾ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പൊലീസ് നടപടി ആണെന്നും പറഞ്ഞാണ് പണം കൈമാറ്റം ചെയ്യിപ്പിച്ചത്.

‘അരികെ’ ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; നിരവധി സ്ത്രീകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
ഡേറ്റിംഗ് ആപ്ലിക്കേഷനായ 'അരികെ' വഴി സൗഹൃദം നടിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ചാവക്കാട് സ്വദേശിയായ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പിനും പരാതികളുണ്ട്.

ഷാജൻ സ്കറിയയ്ക്ക് ജാമ്യം
അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ അറസ്റ്റിലായ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വലയിലാക്കുന്നതാണ് ഇവരുടെ രീതി. തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

വിരമിച്ച ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
ഓൺലൈൻ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വിരമിച്ച ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശികളാണ് പിടിയിലായത്. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മുൻ ജഡ്ജി ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്.

റിട്ട. ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഓൺലൈൻ ഷെയർ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ മൂന്ന് പേരെയാണ് കൊച്ചി സൈബർ പോലീസ് പിടികൂടിയത്.