CYBER ATTACK CASE

രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷയും പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്കെതിരായ സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

കെ.എം. ഷാജഹാൻ അറസ്റ്റിൽ; പൊലീസിനെ പ്രശംസിച്ച് കെ.ജെ. ഷൈൻ
സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ പ്രശംസിച്ച് സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈൻ രംഗത്ത്. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ്ഗ അവതരിച്ചെന്ന നവരാത്രി ഐതിഹ്യം ഓർമ്മിപ്പിച്ച് കെ.ജെ. ഷൈൻ പ്രതികരിച്ചു. ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ.എം. ഷാജഹാൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. യാസർ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.