Cyanide Mohan

cyanide mohan story

സയനൈഡ് മോഹന്റെ കഥയുമായി മമ്മൂട്ടിയുടെ കളങ്കാവൽ?

നിവ ലേഖകൻ

മമ്മൂട്ടി ചിത്രം കളങ്കാവൽ സയനൈഡ് മോഹന്റെ കഥയാണോ പറയുന്നത് എന്ന ആകാംഷയിലാണ് ഏവരും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഈ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ബെലഗാവിയിലെ ഹിൻഡാൽഗ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന സയനൈഡ് മോഹൻ എന്ന കുറ്റവാളിയുടെ കഥയും, മംഗളൂരുവിൽ കായികാധ്യാപകനായിരുന്ന മോഹൻ കുമാർ എങ്ങനെ ഈ കൊടും കുറ്റവാളിയായി മാറി എന്നതും സിനിമയുടെ ഇതിവൃത്തമാണോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.