Customs Raid

നികുതി വെട്ടിപ്പ്: ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത കേസിൽ ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. കൂടുതൽ വാഹനങ്ങൾ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അമിത് ചക്കാലക്കലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; താരങ്ങളുടെ വീടുകളിലെ പരിശോധന തുടരുന്നു
സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ വീടുകളിൽ കസ്റ്റംസ് പരിശോധന തുടരുന്നു. അമിത് ചക്കാലക്കലിന്റെ വീട്ടിൽ റെയ്ഡിനിടെ അദ്ദേഹം അഭിഭാഷകരെ വിളിച്ചു വരുത്തി. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു എസ്.യു.വി കസ്റ്റംസിൻ്റെ കരിപ്പൂരിലെ യാർഡിലേക്ക് മാറ്റി.

കോഴിക്കോടും മലപ്പുറത്തും വാഹന പരിശോധന; 11 എണ്ണം പിടിച്ചെടുത്തു
കോഴിക്കോടും മലപ്പുറത്തും യൂസ്ഡ് കാർ ഷോറൂമുകളിലും വ്യവസായികളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ 11 വാഹനങ്ങൾ പിടിച്ചെടുത്തു. കസ്റ്റംസ് നികുതി വെട്ടിച്ച് വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള് അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

നികുതി വെട്ടിപ്പ്: നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; 11 വാഹനങ്ങൾ പിടിച്ചെടുത്തു
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്തെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തി. ദുൽഖർ സൽമാന്റെ വീട്ടിലും റെയ്ഡ് നടന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങൾ പിടിച്ചെടുത്തു. കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണും.

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്
മലയാള സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നു എന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കേരളത്തിലെ 30 ഇടങ്ങളിൽ റെയ്ഡ് നടന്നു.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന
ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുൻപ് നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

ഓപ്പറേഷൻ നംഖോർ: കേരളത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കുന്നു
കസ്റ്റംസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഓപ്പറേഷൻ നംഖോർ എന്ന പേരിൽ വ്യാപക പരിശോധന നടക്കുന്നു. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും കസ്റ്റംസ് പരിശോധന നടത്തുന്നത്.