CUSTODIAL DEATHS

കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് വി.ഡി. സതീശൻ
നിവ ലേഖകൻ
സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ സസ്പെൻഷൻ മാത്രം പോരെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
നിവ ലേഖകൻ
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.