Custodial Death

കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് സഹായവുമായി വിജയ്, സർക്കാർ ജോലിയും വീടും
തമിഴ്നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിൻ്റെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചു. രണ്ട് ലക്ഷം രൂപയുടെ ധനസഹായവും നൽകി. അജിത് കുമാറിൻ്റെ സഹോദരന് സർക്കാർ ജോലിയും മാതാപിതാക്കൾക്ക് വീടും നൽകാൻ സർക്കാർ തീരുമാനിച്ചു. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്ക്കാരിന്റെ ഈ തീരുമാനം. സംഭവത്തില് പൊലീസിനെ കോടതി വിമര്ശിച്ചു. അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
ശിവഗംഗ കസ്റ്റഡി മരണത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കണം എന്നും കോടതി അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ശിവഗംഗയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് സർക്കാരിനോട് വിശദീകരണം തേടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കോയിപ്രം കസ്റ്റഡി മരണക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പത്തനംതിട്ട കോയിപ്രം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോയിപ്രം എസ്എച്ച്ഒ സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൽപറ്റ: പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച നിലയിൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പതിനെട്ടു വയസ്സുകാരനായ ഗോകുലിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിൽ ബന്ധപ്പെട്ടാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്.

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം: പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുൽ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസിന്റെ വീഴ്ചയാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കര്ണാടകയില് മലയാളി യുവാവിന്റെ കസ്റ്റഡി മരണം: രണ്ട് പൊലീസുകാര് സസ്പെന്ഷനില്
കര്ണാടക ഉഡുപ്പിയില് മലയാളി യുവാവ് കസ്റ്റഡിയില് മരിച്ച സംഭവത്തില് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു. കൊല്ലം സ്വദേശി ബിജു മോനാണ് മരിച്ചത്. സംഭവത്തില് സിഐഡി അന്വേഷണം ആരംഭിച്ചു.