Cristiano Ronaldo

അൽ നസറുമായുള്ള കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യൽ മീഡിയയിൽ പ്രതികരണം
സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ്ബായ അൽ നസറുമായുള്ള കരാർ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 2023 ജനുവരിയിൽ ക്ലബ്ബിലെത്തിയ താരം ഇതുവരെ 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫ ക്ലബ് ലോകകപ്പിന് അൽ നാസറിന് യോഗ്യത നേടാൻ കഴിയാതെ വന്നത് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

ട്രംപിന് ജേഴ്സി സമ്മാനിച്ച് റൊണാൾഡോ
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ജേഴ്സി സമ്മാനിച്ചു. കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് സമ്മാനം നൽകിയത്. സമാധാന സന്ദേശവുമായി റൊണാൾഡോ ട്രംപിനെ സമീപിക്കുന്നത് ശ്രദ്ധേയമാണ്.

40-ാം വയസ്സിലും റെക്കോർഡ് നേട്ടം; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ സുവർണ്ണ നേട്ടങ്ങൾ
യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന് നേടിക്കൊടുത്തതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി. 40 വയസ്സിനു ശേഷം ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് അദ്ദേഹം പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. 1968-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഗോൾ നേടിയ കോംഗോ താരം പിയറി കലാലയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

ക്ലബ് ലോകകപ്പിൽ അൽ നസർ ഉണ്ടാകില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ
ഫിഫയുടെ ക്ലബ് ലോകകപ്പ് ജൂൺ 14-ന് ആരംഭിക്കും. 32 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ അൽ നസർ ഉണ്ടാകില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചു. ലോകകപ്പിൽ കളിക്കാൻ അൽ നസർ ക്ലബ്ബിന് യോഗ്യത ലഭിച്ചിട്ടില്ല. പോർച്ചുഗൽ താരം ക്ലബ്ബ് വിട്ട് ഇത്തിഹാദിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

യുവേഫ നേഷൻസ് ലീഗ്: ലമീൻ യമാലിന് പിന്തുണയുമായി റൊണാൾഡോ
യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനും പോർച്ചുഗലും ഏറ്റുമുട്ടാനിരിക്കെ ലമീൻ യമാലിനെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർദ്ദമില്ലാതെ വളരാൻ അനുവദിക്കണമെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യർഥിച്ചു. ജൂൺ 9-ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും തങ്ങളുടെ കഴിവ് തെളിയിക്കാൻ ഇറങ്ങുമ്പോൾ, റൊണാൾഡോയുടെ വാക്കുകൾക്ക് വലിയ പ്രധാന്യമുണ്ട്.

ജർമനിയെ തകർത്ത് പോർച്ചുഗൽ യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ; റൊണാൾഡോയുടെ വിജയഗോൾ
യുവേഫ നാഷൻസ് ലീഗ് സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. 48-ാം മിനിറ്റിൽ ഫ്ലോറിയൻ വിറ്റ്സിന്റെ ഗോളിലൂടെ ജർമനി മുന്നിലെത്തിയെങ്കിലും, ഫ്രാൻസിസ്കോ കോൺസെക്കാവോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലിനായി ഗോളുകൾ നേടി. ജൂൺ 9-ന് നടക്കുന്ന ഫൈനലിൽ പോർച്ചുഗൽ കിരീടത്തിനായി ഇറങ്ങും.

സൗദിയിലും CR7 വിസ്മയം; റൊണാൾഡോയ്ക്ക് സുവർണ പാദുകം
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സുവർണ പാദുകം. അൽ നസർ ക്യാപ്റ്റനായ റൊണാൾഡോ ഈ സീസണിൽ 25 ഗോളുകൾ നേടി. ഇത് കൂടാതെ അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ സിആർ 7 നായി രംഗത്തുണ്ട്.

അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ; പുതിയ ക്ലബ് ഏതെന്ന് ഉറ്റുനോക്കി ആരാധകർ
പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. താരം പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഏത് ക്ലബ്ബിലേക്കാവും ഇനി ക്രിസ്റ്റ്യാനോ എത്തുകയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

മോഡ്രിച്ചിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആശംസകൾ നേർന്നു. ഈ സീസണിൽ സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡുമായുള്ള ബന്ധം മോഡ്രിച് അവസാനിപ്പിക്കും. മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ താരം ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.

റൊണാൾഡോ സ്പാനിഷ് ക്ലബ്ബ് വാങ്ങാനൊരുങ്ങുന്നു: ചർച്ചകൾ ആരംഭിച്ചു
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്പാനിഷ് ക്ലബ്ബ് വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായുള്ള ചർച്ചകൾ താരം ആരംഭിച്ചു കഴിഞ്ഞു. സ്പാനിഷ് ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ അൽമേരിയയുടെ ഓഹരികൾ വാങ്ങാനാണ് റൊണാൾഡോ ലക്ഷ്യമിടുന്നത്. നിലവിൽ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കിയുള്ള അൽമേരിയ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയിലേക്ക്? ഫിഫ ക്ലബ്ബ് ലോകകപ്പിൽ പുതിയ നീക്കത്തിന് സാധ്യത
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയിലേക്ക് മാറിയേക്കും. അൽ നസറിന് യോഗ്യത കിട്ടാത്തതിനാൽ ക്ലബ്ബ് ലോകകപ്പ് കളിക്കാൻ വേണ്ടി റൊണാൾഡോ ട്രാൻസ്ഫറിന് തയ്യാറായേക്കും. 2025 ജൂൺ 14-നാണ് ക്ലബ്ബ് ലോകകപ്പ് ആരംഭിക്കുന്നത്.

സിനിമാ നിർമ്മാണ രംഗത്തേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ
മാത്യു വോണുമായി സഹകരിച്ച് ഫിലിം സ്റ്റുഡിയോ ആരംഭിക്കുന്നു. യുആർ മാർവ് എന്ന ബാനറിൽ രണ്ട് ആക്ഷൻ ചിത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് റൊണാൾഡോയുടെ സ്റ്റുഡിയോ.