CRIME

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് ഭർത്താവ് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിച്ചു.

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് 15 കിലോയോളം ലഹരി വസ്തുക്കൾ കണ്ടെത്തിയത്. അറസ്റ്റിലായവർ രാജ്യാന്തര ലഹരികടത്തുകാർക്കും നഗരത്തിലെ ലഹരി ഇടപാടുകാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണെന്ന് പോലീസ് സംശയിക്കുന്നു.

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സ്ത്രീധന പീഡനമാണ് കൊലപാതകത്തിന് കാരണമെന്ന് സാക്ഷിയുടെ കുടുംബം ആരോപിച്ചു.

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ 50 കാരനായ സർമാനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പണം എടുത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയതാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ കൊലപ്പെടുത്തി. പണം നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മകൻ അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. ബ്യൂണസ് ഐറിസിൻ്റെ തെക്കൻ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്. കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിതാവ് കൃത്യം നടത്തിയത്. സംഭവത്തിൽ പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞായതുകൊണ്ട് ഉപേക്ഷിച്ചതാണെന്നാണ് പോലീസ് പറയുന്നത്. 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് രണ്ട് ദിവസം മുൻപ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ലൈംഗിക പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിൽ
കാലിഫോർണിയയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. വരുൺ സുരേഷ് (29) ആണ് കാലിഫോർണിയയിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡേവിഡ് ബ്രിമറിനെ (71) ആണ് കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാർ കൊല്ലപ്പെടണമെന്ന് വരുൺ മൊഴി നൽകി.
