Crime News

ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് അപകടം; കാൽനടയാത്രക്കാരന് പരിക്ക്, നാട്ടുകാരുടെ പ്രതിഷേധം
ഇടുക്കി കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കി. അപകടത്തിൽ കാൽനടയാത്രക്കാരന് പരുക്കേറ്റതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മദ്യപിച്ച് വാഹനമോടിച്ച ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ ബിജുമോനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പഠിക്കാത്തതിന് ശകാരിച്ചതിന് അമ്മയെ കൊന്ന് 14കാരൻ; സംഭവം കള്ളക്കുറിച്ചിയിൽ
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെ തുടർന്ന് 14 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. കന്നുകാലികൾക്ക് പുല്ല് വെട്ടാൻ പോയ മഹേശ്വരിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മകൻ കുറ്റം സമ്മതിച്ചു.

വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവം; പ്രതികൾക്കെതിരെ കേസ്
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർമാന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്. ഹോചിമിൻ പി.എച്ച്, സുധാംശു എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശക്കാർക്കെതിരെ കേസ്
ഗുരുവായൂരിൽ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ പോലീസ് കേസെടുത്തു. നെന്മിണി സ്വദേശി പ്രഹ്ളേഷ്, കണ്ടാണിശ്ശേരി സ്വദേശി വിവേക് ദാസ് എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. മുസ്തഫ 6 ലക്ഷം രൂപ കടമെടുത്തെന്നും 40 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഡൽഹിയിൽ ഗുണ്ടാസംഘം വെടിയേറ്റു മരിച്ചു; ബീഹാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർത്തു
ഡൽഹിയിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു. ബീഹാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരാണ് കൊല്ലപ്പെട്ട ഗുണ്ടകൾ. ഡൽഹി രോഹിണിയിൽ വെച്ചാണ് ഡൽഹി പോലീസും ബിഹാർ പോലീസും ചേർന്ന് ഇവരെ വധിച്ചത്.

ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജ് കൊലക്കേസ്: പ്രതി ജോബി ജോർജ് അറസ്റ്റിൽ
ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിലായി. ജോബി ജോർജ് എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: പലിശ ഇടപാടുകാരനെതിരെ കൂടുതൽ തെളിവുകൾ
ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം. പലിശ ഇടപാടുകാരൻ പ്രഹ്ലേഷ് നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്. മുസ്തഫയുടെ ആത്മഹത്യക്ക് ശേഷവും പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശം ലഭിച്ചു.

തിരുവല്ലയിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്ക് വധഭീഷണി
തിരുവല്ലയിൽ പരസ്യമായി മദ്യപാനം നടത്തിയതിനെ ചോദ്യം ചെയ്ത വീട്ടുടമയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ വധഭീഷണി. കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് ഭീഷണി നേരിടേണ്ടി വന്നത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾക്ക് വേണ്ടി പ്രാദേശിക കോൺഗ്രസ് നേതാവ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്.

കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോതമംഗലത്ത് 82 വയസ്സുകാരിയുടെ 1.5 പവൻ മാല പൊട്ടിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. പുതുപ്പാടിയിൽ വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം.

അതിരപ്പള്ളിയിൽ വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
തൃശൂർ ചാലക്കുടി അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം. വാഴച്ചാൽ ഡിവിഷന് കീഴിലെ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസറാണ് ലൈംഗികാതിക്രമം നടത്തിയത്. കേസിൽ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസർ പി പി ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പിടിയിലായി. 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി ആർ, ഈങ്ങാപുഴ സ്വദേശി ജാസിൽ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരെയാണ് ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
