Crime News

ടെയ്ലർ സ്വിഫ്റ്റിന്റെ വീടിന് സമീപം മനുഷ്യ ശരീരം കണ്ടെത്തി; ഞെട്ടലോടെ ആരാധകർ
പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. റോഡ് ഐലൻഡിലെ താരത്തിന്റെ വീടിന്റെ അടുത്തുള്ള ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

തപാൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്
തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസ്താവനയിൽ ജി. സുധാകരനെതിരെ കേസ് എടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകും.

കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ കഴുത്ത് അറുത്ത നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് കൈമനത്ത് ആളൊഴിഞ്ഞ വീട്ടിൽ 50 വയസ്സോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂരിൽ വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
കണ്ണൂരിൽ 88 വയസ്സുള്ള വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു. വയോധികയ്ക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബേക്കലിൽ ആൺസുഹൃത്തിനെ വിളിച്ചതിന് അമ്മ മകനെ പൊള്ളിച്ചു; പോലീസ് കേസ്
കാസർകോട് ബേക്കലിൽ ആൺസുഹൃത്തിനെ ഫോൺ വിളിച്ചതിന് ശല്യം ചെയ്തെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളിച്ചു. പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരനാണ് ക്രൂരമായ പീഡനത്തിനിരയായത്. യുവതിയെ കാണാതായതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്.

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് മരിച്ചു
മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാപോപൻ സിറ്റിയിൽ ജോലി ചെയ്യുന്ന സലൂണിൽ വെച്ചാണ് സംഭവം നടന്നത്. ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് വാലേറിയയ്ക്കുണ്ടായിരുന്നു.

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ CISF ഉദ്യോഗസ്ഥർ പിടിയിൽ
നെടുമ്പാശ്ശേരിയിൽ കാർ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ CISF ഉദ്യോഗസ്ഥർ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ CISF ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് കൊല്ലപ്പെട്ടത്.

യുവ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്ലിൻ ദാസ് ഒളിവിൽ, തെരച്ചിൽ ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബെയിലിൻ ദാസിനെ അഭിഭാഷക ജോലിയിൽ നിന്ന് വിലക്കിയ ബാർ കൗൺസിലിന്റെ നടപടിയെ ശ്യാമിലിയുടെ കുടുംബം സ്വാഗതം ചെയ്തു.

മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂവിൽ തർക്കം; കുത്തേറ്റ് ഒരാൾ മരിച്ചു
പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിന്നവരുടെ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയർ കുപ്പി ഉപയോഗിച്ച് കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

കൊല്ലം ജില്ലാ ജയിലിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; ജയിൽ ഉദ്യോഗസ്ഥന് പരിക്ക്
കൊല്ലം ജില്ലാ ജയിലിൽ കാന്റീൻ കാർഡ് ചാർജ് ചെയ്യുന്നതിലെ കാലതാമസത്തെ തുടർന്ന് കൊലക്കേസ് പ്രതി ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചു. കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ പ്രതി ആലുവ അതുലാണ് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിനെ മർദ്ദിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.