Crime News

മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

മൂഴിക്കുളം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കല്യാണിയുടെ കൊലപാതകത്തിൽ ദുരൂഹത; അന്വേഷണം തുടരുന്നു
മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവം ദുരൂഹതകൾ നിറക്കുന്നു. കുട്ടിയുടെ മാതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അയൽവാസികൾ പറയുന്നു, കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴിയിൽ വ്യക്തത വരുത്താനാണ് ശ്രമം.

ആലുവയിൽ ഗുണ്ടയുടെ ബർത്ത് ഡേ ആഘോഷം; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ പാർട്ടി മുടങ്ങി
ആലുവയിൽ ഗുണ്ടയുടെ ജന്മദിനാഘോഷത്തിനായി ബാർ ഹോട്ടൽ ബുക്ക് ചെയ്തെങ്കിലും, വിവരമറിഞ്ഞ് പൊലീസ് എത്തിയതിനെ തുടർന്ന് 30 അംഗ സംഘം മടങ്ങിപ്പോയി. ഗുണ്ടാ നേതാവ് മോസ്കോ മനാഫിന്റെ ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. റൂറൽ മേഖല കേന്ദ്രീകരിച്ച് ഗുണ്ടാ പാർട്ടികൾ നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ, അന്വേഷണം ഊർജ്ജിതം
കോഴിക്കോട് കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അനുസ് റോഷന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കാസർകോട് ബദിയടുക്കയിൽ വൻ എംഡിഎംഎ വേട്ട; 23 വയസ്സുകാരൻ പിടിയിൽ
കാസർകോട് ബദിയടുക്കയിൽ 107 ഗ്രാം എംഡിഎംഎയുമായി 23 വയസ്സുകാരൻ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റഫീഖ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തു, 114 പേർ അറസ്റ്റിലായി.

നെടുമ്പാശ്ശേരി കൊലപാതകം: പ്രതികളെ ന്യായീകരിച്ച് സിഐഎസ്എഫ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം
നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. കൊല്ലപ്പെട്ട ഐവിൻ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ പ്രതികരണവുമായി ഐവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ട ശേഷം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശൻ (59) ആണ് മരിച്ചത്. വീടിന് തീയിട്ട ശേഷം പ്രകാശനെ വീടിന് പിന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതിക്ക് നേരെ ആക്രമണം; 9 പേർക്ക് പരിക്ക്, മൂന്ന് പേർ അറസ്റ്റിൽ
താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനാണ് മർദ്ദനമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റു, മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കോഴിക്കോട് എംഡിഎംഎയുമായി 2 പേർ പിടിയിൽ; പാലക്കാട് റബ്ബർഷീറ്റ് മോഷ്ടിച്ച സൈനികനും അറസ്റ്റിൽ
കോഴിക്കോട് കുന്നമംഗലത്ത് 78 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ വിതരണം ചെയ്യാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. പാലക്കാട് മണ്ണൂർ കമ്പനിപടിയിൽ കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂസ് റോഷിൻ്റെ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പിടിയിൽ
പാലക്കാട് മണ്ണൂരിൽ കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ അറസ്റ്റിലായി. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയിലാണ് മോഷണം നടന്നത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.