Crime News

മാമി തിരോധാന കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിൽ ദുരൂഹതയെന്ന് ആക്ഷൻ കമ്മിറ്റി
കോഴിക്കോട് മാമി തിരോധാന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അന്വേഷണം കഴിയുന്നതുവരെ ഉദ്യോഗസ്ഥരെ മാറ്റരുതെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.

കാഞ്ഞങ്ങാട് അപകടത്തിൽ മരിച്ച യുവാവിന്റെ പേരിൽ വ്യാജ പണപ്പിരിവ്; പോലീസ് അന്വേഷണം ആരംഭിച്ചു
കാഞ്ഞങ്ങാട് വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ പേരിൽ വ്യാജ പണപ്പിരിവ് നടക്കുന്നതായി പരാതി. പഴയ കടപ്പുറം സ്വദേശി ആഷിക്കിന്റെ പേരിലാണ് പണം പിരിക്കുന്നത്. സംഭവത്തിൽ ബദ്രിയ നഗർ സ്വദേശികളായ ഷിയാൻ, അസീം എന്നിവർക്കെതിരെ ആഷിക്കിന്റെ മാതാവ് ഹോസ്ദുർഗ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു; ആൺസുഹൃത്ത് പിടിയിൽ
ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ പ്രതി അബുദാബിയിലെ ആശുപത്രി ജീവനക്കാരനാണ്. യുവതിയെ ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് യുഎഇയിൽ എത്തിച്ചതാണെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഇടുക്കിയിൽ യുവാവിനെ കൂട്ടം ചേർന്ന് മർദിച്ചു; എട്ടുപേർ അറസ്റ്റിൽ
ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന ഒരു ഉത്സവത്തിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

ഷീല സണ്ണിയെ കുടുക്കിയത് മരുമകളുടെ സഹോദരി; ലഹരി വെച്ചത് ബാഗിലും സ്കൂട്ടറിലും
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ. ലിവിയ വിദേശത്താണ്, ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

ചെമ്പഴന്തിയിൽ റോഡ് ടാറിംഗ് തടഞ്ഞ കേസിൽ 3 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ചെമ്പഴന്തിയിൽ റോഡ് ടാറിംഗ് തടസ്സപ്പെടുത്തിയ കേസിൽ മൂന്ന് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നോക്കുകൂലി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ കുറ്റക്കാരൻ; ശിക്ഷ നാളെ
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൺ രാജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേദലിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും.

കൊച്ചിയിൽ കപ്പലിന്റെ ലൊക്കേഷൻ ചോദിച്ച് ഫോൺകോൾ; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി വ്യാജ ഫോൺ കോൾ വിളിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കപ്പലിന്റെ ലൊക്കേഷൻ ചോദിക്കുകയായിരുന്നു ഇയാൾ. നാവിക സേന നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

വിദേശ ജോലി തട്ടിപ്പ്: ടേക്ക് ഓഫ് ഓവര്സീസ് ഉടമയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില് ടേക്ക് ഓഫ് ഓവര്സീസ് എജുക്കേഷണല് കണ്സള്ട്ടന്സി ഉടമ കാര്ത്തിക പ്രദീപിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന് വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസന്സില്ലെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധി പൂര്ത്തിയാക്കിയതിനെ തുടര്ന്ന് കാര്ത്തികയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.

മനുഷ്യക്കടത്ത് കേസ്: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അഞ്ചുമാസത്തിനു ശേഷം പിടികൂടി
മനുഷ്യക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ അഞ്ച് മാസത്തിനു ശേഷം കോഴിക്കോട് നല്ലളം പൊലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ഭവാനിപൂരിൽ നിന്നാണ് നല്ലളം പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ഓപ്പറേഷൻ സിന്ദൂർ വിമർശനം: മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ കൊച്ചിയിലെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന നടത്തുന്നു. നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് നിസാർ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്ത് നിസാർ ആണ് ഹാഷിറിനെ കുത്തിയത്.