Crime News

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു.

ചാരുമൂട്ടിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ
കായംകുളം ചാരുമൂട്ടിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രാദേശിക നേതാവ് ജോൺസണാണ് പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 കാരൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഫൈറോസ് യാസിൻ യറഗട്ടി എന്നയാളെ പോലീസ് പിടികൂടി. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്ന് പോലീസ് വെടിവെക്കുകയായിരുന്നു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ബിജെപി നേതാവ് ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത കേസിൽ മുൻകൂർ ജാമ്യം തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടായേക്കും. നിലവിൽ മൊഴി എടുക്കുന്നതിന് ഹാജരാകാതെ ജീവനക്കാർ ഒളിവിലാണ്.

കൊല്ലം മേയറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. മേയർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.

വെള്ളറട കൊലപാതകം: പ്രതി വിനോദ് അറസ്റ്റിൽ; സഹോദരനും പ്രതി
തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മ പ്രിയംവദയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതിന് സഹോദരൻ സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു.

കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം കരമനയിൽ ഭർത്താവിനെ കഴുത്തറുത്തും ഭാര്യയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കോൺട്രാക്ടറായ സതീഷിനും ഭാര്യ ബിന്ദുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കരമന പോലീസ് അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴ കദളിക്കാട് എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ കദളിക്കാട് എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് സുഹൃത്തുക്കളാണെന്ന് പോലീസ് സംശയിക്കുന്നു. കല്ലൂര്ക്കാട് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളെ പിടികൂടി. ബംഗാൾ സ്വദേശികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് അറസ്റ്റിലായത്. മുർഷിദാബാദിൽ നിന്ന് ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.

വെള്ളറടയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം വെള്ളറടയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പ്രിയംവദ എന്ന 48 കാരിയെയാണ് കാണാതായത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി
തൃശ്ശൂരിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. 50 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

മൂവാറ്റുപുഴയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും.