Crime News

ലഹരി കേസ്: ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ബുജൈർ ജില്ല കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരത്ത് എസ്.എസ്. കോവിൽ റോഡിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗസംഘം അറസ്റ്റിലായി. തമ്പാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പൊലീസിനു നേരെ കത്തി വീശിയെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.

കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
കൊയിലാണ്ടി പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിൻ വർഗീസ്, ജിൽസ് ഔസേപ്പ് എന്നിവരെയാണ് മരുതോങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതക്കെണി ഒരുക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതൽ അറസ്റ്റുകൾ നടന്നത്.

കോതമംഗലം ആത്മഹത്യ കേസ്: കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത. പ്രതി റമീസിൻ്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിനെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
ആലപ്പുഴയിൽ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചെന്ന് പരാതി. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണസംഘം സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നും ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പോത്തൻകോട് കഞ്ചാവ്, എംഡിഎംഎ കേസ്; അഞ്ച് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് കഞ്ചാവ് വലിച്ചതിനും എംഡിഎംഎ കൈവശം വെച്ചതിനും അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരിയോട്ടുകോണത്ത് വില്ലയിൽ താമസിക്കുന്ന ആളുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ പരിശോധന. അറസ്റ്റിലായവരിൽ ഒരാളായ അമ്പാടി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

നാഗ്പൂരിൽ വാഹനാപകടം: ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി
നാഗ്പൂരിൽ വാഹനാപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ ചെയ്തതെന്ന് ഭർത്താവ് പറഞ്ഞു. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ട്രെയിനിൽ യാത്രക്കാരിയെ തള്ളിയിട്ട് കവർച്ച; പ്രതി പിടിയിൽ
തൃശൂർ സ്വദേശിനിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പോലീസ് പിടികൂടി. ചണ്ഡീഗഢ് - കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തി.

ലോട്ടറി ടിക്കറ്റിൽ തിരിമറി; പത്തനംതിട്ടയിൽ ലോട്ടറി വിൽപ്പനക്കാരന് 5000 രൂപ നഷ്ടമായി
പത്തനംതിട്ട അഴൂരിൽ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും 5000 രൂപ തട്ടിയെടുത്തു. സമ്മാനാർഹമായ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പണം തട്ടിയത്. പത്തനംതിട്ട പൊലീസിൽ രാധാകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്രീജയ (42), പുഷ്പ (37) എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് ശേഷം സഹോദരൻ പ്രമോദിനെ കാണാനില്ല.

കോഴിക്കോട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരനെ കാണാനില്ല
കോഴിക്കോട് തടമ്പാട്ട് താഴത്ത് വാടക വീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരനെ രാവിലെ മുതൽ കാണാനില്ല.

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിലായി. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.