Crime News

ആലപ്പുഴ കൊമ്മാടിയിൽ മകന്റെ കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ പോലീസ് പിടികൂടി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം നടത്തിയ ശേഷം ഇവരുടെ മകനായ ബാബു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ, രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആത്മഹത്യാശ്രമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട അഫാനെ, ജയിൽ അധികൃതർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

ചേർത്തല തിരോധാനക്കേസിൽ വഴിത്തിരിവ്; ബിന്ദുവിനെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനും ഫ്രാങ്ക്ളിനുമെന്ന് അയൽവാസി
ചേർത്തല തിരോധാനക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അയൽവാസി രംഗത്ത്. കാണാതായ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് അയൽവാസി ശശികല ട്വന്റിഫോറിനോട് വെളിപ്പെടുത്തി. ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി
മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ കൊല്ലത്ത് നിന്ന് പോലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘവും പോലീസ് പിടിയിലായിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

വ്യാജ സർട്ടിഫിക്കറ്റ്: യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസ്
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ സ്ഥാനക്കയറ്റം നേടിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ അടക്കമുള്ളവർക്കെതിരെയാണ് കേസ്. പാലക്കാട് നാട്ടുകൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചേർത്തല തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ
ചേർത്തല തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടപടി. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാൽ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിവരം.

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായി ഷമീറിനെ തട്ടിക്കൊണ്ടുപോയി. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഭാര്യ പോലീസിൽ മൊഴി നൽകി. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി
മലപ്പുറം പാണ്ടിക്കാട് ഇന്നലെ രാത്രി എട്ടുമണിയോടെ പ്രവാസി വ്യവസായിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ദുബായിലെ സാമ്പത്തിക ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ ശേഷം ഷമീറിന്റെ ബിസിനസ് പങ്കാളിക്ക് വാട്സ്ആപ്പ് കോൾ വഴി ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിപ്പുറം തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ചേർത്തല പള്ളിപ്പുറത്തെ നാല് സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് വൈകുന്നേരം ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

കോതമംഗലം ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത; എൻഐഎ അന്വേഷണം വേണമെന്ന് സഹോദരൻ
കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാകും അറസ്റ്റ്. റമീസിൻ്റെ മാതാപിതാക്കൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ സഹോദരൻ ഈ കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരി കേസ്: ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ബുജൈർ ജില്ല കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.