Crime News

സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
തമിഴ്നാട് വിഴുപ്പുറം സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രസവ വാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലത്ത് വില കുറച്ച് മീൻ വിറ്റതിന് വ്യാപാരിക്ക് മർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം ഭരണിക്കാവില് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതിന് വ്യാപാരിക്ക് മര്ദനമേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടകളേക്കാള് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് സൂചന.

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു, ശിക്ഷാവിധി 16-ന് ഉണ്ടാകും.

ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിക്ക് കൂട്ടബലാത്സംഗശ്രമം; രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും ഉൾപ്പെട്ടതായി ആരോപണം. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി, സുഹൃത്താണ് പോലീസിൽ വിവരമറിയിച്ചത്.

കുണ്ടന്നൂർ കവർച്ച: പ്രതികൾ ഏലയ്ക്ക വാങ്ങിയത് മോഷ്ടിച്ച പണം കൊണ്ട്; മുഖ്യപ്രതി ഒളിവിൽ കഴിഞ്ഞത് ഏലത്തോട്ടത്തിൽ
കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ച ചെയ്ത പണം ഉപയോഗിച്ച് പ്രതികൾ ഏലയ്ക്ക വാങ്ങിയതായി പോലീസ് അറിയിച്ചു. ഒന്നാം പ്രതി ജോജിയെ ലെനിൻ ഒളിപ്പിച്ചത് മുരിക്കാശ്ശേരിയിലെ ഏലത്തോട്ടത്തിലാണെന്നും പോലീസ് പറയുന്നു.

റാന്നിയിൽ വാൻ ഡ്രൈവറെ മർദിച്ച പൊലീസുകാരനെതിരെ കേസ്
പത്തനംതിട്ട റാന്നിയിൽ വാൻ ഡ്രൈവറെ മർദിച്ച പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ റാഫി മീരക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വാനിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ മുനീർ മുഹമ്മദിനാണ് മർദ്ദമേറ്റത്.

ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ജാർഖണ്ഡ് സ്വദേശി പരമേശ്വറിനൊപ്പം താമസിക്കുന്ന സുനിൽ ഒറോൺ, ഘനശ്യാം ഓറോൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ വഞ്ചിയൂർ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.

കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഷാപ്പിലെ താത്കാലിക ജീവനക്കാരനായ രമേശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാപ്പിലെ മറ്റൊരു ജീവനക്കാരനായ ഷാഹുൽ മീരാനെ പോലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിൽ ഒബിസി യുവാവിനെക്കൊണ്ട് ബ്രാഹ്മണന്റെ കാൽ കഴുകിച്ച സംഭവം വിവാദത്തിൽ
മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒബിസി വിഭാഗത്തിൽപ്പെട്ട യുവാവിനെ ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച സംഭവം വിവാദമായി. ഗ്രാമത്തിലെ മദ്യ വില്പനയുമായി ബന്ധപെട്ടുണ്ടായ തർക്കമാണ് ഇതിലേക്ക് നയിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡി.പി ആക്കി; ഭർത്താവ് അറസ്റ്റിൽ
ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈൽ ഡിപിയാക്കിയ ഭർത്താവിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള വൈരാഗ്യം മൂലം ഭർത്താവ് നഗ്നചിത്രങ്ങൾ ഡി.പി ആക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
