Crime News

തൃശ്ശൂർ മുളയത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി: സംഭവം കൂട്ടാലയിൽ
തൃശ്ശൂർ മുളയം കൂട്ടാലയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻനായർ (80) ആണ് മരിച്ചത്. മകൻ സുമേഷ് ആണ് കൊലപ്പെടുത്തിയത്.

കൊല്ലത്ത് ബസ്സിൽ നഗ്നതാ പ്രദർശനം; യുവതി പോലീസിൽ പരാതി നൽകി
കൊല്ലത്ത് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. കൊട്ടിയത്ത് നിന്ന് മാവേലിക്കരക്ക് പോവുകയായിരുന്ന ബസ്സിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ കൊല്ലം സിറ്റി പോലീസ് തീരുമാനിച്ചു. എറണാകുളം കളമശ്ശേരിയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി.

കവടിയാർ ഭൂമി തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ അറസ്റ്റിൽ
തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലെ ഭൂമി തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. അനന്തപുരി മണികണ്ഠനെ ബാംഗ്ലൂരിൽ നിന്നാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ആവശ്യമായ രേഖകൾ നൽകിയത് മണികണ്ഠൻ ആണെന്ന് പോലീസ് കണ്ടെത്തി.

ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഷിംന ജീവനൊടുക്കിയെന്ന് സഹോദരൻ; കേസ് എടുത്ത് പോലീസ്
കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ഷിംന ജീവനൊടുക്കിയ സംഭവം ദാരുണമാണ്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് ഷിംന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ വെളിപ്പെടുത്തി. സംഭവത്തിൽ മാറാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗോവിന്ദച്ചാമിക്ക് എതിരെ ഗുരുതര വകുപ്പ് ചുമത്തി പോലീസ്; ജയിൽ ചാട്ടം ആസൂത്രിതമെന്ന് കണ്ടെത്തൽ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ജയിലിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്ത കേസിൽ ഗോവിന്ദച്ചാമിക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെ സസ്പെൻഡ് ചെയ്തു.

ഉത്തർപ്രദേശിൽ യുവാവ് മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ഗാസിപൂരിൽ സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി. അഭയ് യാദവ് എന്നയാളാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് വനിതാ ഡോക്ടറെ ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
കൊല്ലത്ത് വനിതാ ഡോക്ടറെ ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനാപുരം പട്ടണത്തിലെ ദന്തൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. കുണ്ടയം സ്വദേശി സൽദാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം അഞ്ചലിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭയെ ഭർത്താവ് റെജി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ധർമസ്ഥല കൂട്ടക്കുഴിമാടം: തലയോട്ടിയിൽ നിർണായക പരിശോധന; നാളെ മണ്ണ് കുഴിക്കും
ധർമസ്ഥലത്ത് കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ശുചീകരണ തൊഴിലാളി കൈമാറിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. നാളെ ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും.

ധർമ്മസ്ഥലം വെളിപ്പെടുത്തൽ: മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു
ധർമ്മസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പ്രത്യേക അന്വേഷണസംഘം മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു. ഡിഐജി എം.എൻ. അനുചേതിന്റെ നേതൃത്വത്തിൽ മല്ലികെട്ടിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ചാണ് മൊഴിയെടുപ്പ് നടക്കുന്നത്. പഴയ മിസ്സിങ് കേസുകളിലടക്കം സമാന്തര അന്വേഷണം പുരോഗമിക്കുന്നു.

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
തിരുവനന്തപുരത്ത് ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ലോ കോളേജ് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ഒച്ചവെക്കുകയും റെയിൽവേ പോലീസിൽ അറിയിക്കുകയും ചെയ്തു.