CricketRecord

Abhishek Sharma record

അന്താരാഷ്ട്ര ടി20യിൽ അഭിഷേക് ശർമ്മയ്ക്ക് ലോക റെക്കോർഡ്

നിവ ലേഖകൻ

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ താരം അഭിഷേക് ശർമ്മ സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടി20 മത്സരത്തിലാണ് ഇടംകൈയൻ ബാറ്ററായ താരം ഈ നേട്ടം കൈവരിച്ചത്. മത്സരങ്ങളുടെ എണ്ണത്തിൽ വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും അഭിഷേക് ശർമ്മയ്ക്ക് സ്വന്തമായിട്ടുണ്ട്.