Cricket Viral Video

Top End T20

റൺ ഔട്ടിന് പിന്നാലെ സഹതാരത്തെ ചീത്തവിളിച്ച് ബാറ്റ് വലിച്ചെറിഞ്ഞ് പാക് താരം; വീഡിയോ വൈറൽ

നിവ ലേഖകൻ

ഓസ്ട്രേലിയയിൽ നടക്കുന്ന ടോപ്പ് എൻഡ് ടി20 പരമ്പരയിൽ പാകിസ്ഥാൻ ഷഹീൻസ് - ബംഗ്ലാദേശ് എ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. റൺ ഔട്ടിനെ തുടർന്ന് പ്രകോപിതനായ പാക് ഓപ്പണർ ഖാജ നഫായ് സഹ ഓപ്പണർ യാസർ ഖാനെതിരെ തിരിഞ്ഞു. ബംഗ്ലാദേശ് എ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ പന്ത് എടുത്ത് വിക്കറ്റ് എറിയുന്നതിന് മുമ്പ് നഫായ് ക്രീസിലെത്തിയില്ല, തുടർന്ന് ബാറ്റ് വലിച്ചെറിയുകയും യാസറിനെ ചീത്ത പറയുകയും ചെയ്തു.