Cricket Tournament

സയ്യദ് കിർമാണിക്ക് തൃപ്പൂണിത്തുറയിൽ ഉജ്ജ്വല സ്വീകരണം
ഇതിഹാസ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സയ്യദ് കിർമാനിയെ തൃപ്പൂണിത്തുറയിൽ ആവേശത്തോടെ വരവേറ്റു. 75-ാമത് പൂജാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി തൃപ്പൂണിത്തുറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയ അദ്ദേഹത്തെ സംഘാടകർ ആഘോഷപൂർവം സ്വീകരിച്ചു. നാളെയാണ് പൂജ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്.

യുവ ക്രിക്കറ്റ് പ്രതിഭകൾക്കായി കെ.സി.എ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും. സംസ്ഥാനത്തെ ആറ് ക്ലബ്ബുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന് തിരുവനന്തപുരത്ത് തുടക്കം; ഇന്ന് രണ്ട് മത്സരങ്ങൾ
കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആറ് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത്. ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും ഏറ്റുമുട്ടും.

അദാനി റോയൽസ് കപ്പ്: വിഴിഞ്ഞം ബാച്ച്മേറ്റ്സ് ജേതാക്കൾ
അദാനി ട്രിവാൻഡ്രം റോയൽസ് സംഘടിപ്പിച്ച അദാനി റോയൽസ് കപ്പിൽ വിഴിഞ്ഞം ബാച്ച്മേറ്റ്സ് ജേതാക്കളായി. ഫൈനലിൽ ഹിറ്റേഴ്സ് എയർപോർട്ടിനെ അവസാന പന്തിൽ ബൗണ്ടറി നേടി തോൽപ്പിച്ചു. ടൂർണമെന്റിലെ താരമായി ഇമ്മാനുവേലിനെ തിരഞ്ഞെടുത്തു.

2025 ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനിലും യുഎഇയിലുമായി മത്സരങ്ങൾ; പൂർണ്ണ ഷെഡ്യൂൾ പുറത്ത്
2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പൂർണ്ണ മത്സര വിവരങ്ങൾ പുറത്തുവന്നു. പാകിസ്ഥാനിലെയും യുഎഇയിലെയും വേദികളിൽ മത്സരങ്ങൾ നടക്കും. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ്.