Cricket Test Match

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 587 റൺസ്; ഗിൽ ഇരട്ട സെഞ്ചുറി നേടി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 587 റൺസിന് അവസാനിച്ചു. ശുഭ്മൻ ഗിൽ 269 റൺസെടുത്തു. യശസ്വി ജയ്സ്വാൾ (87), രവീന്ദ്ര ജഡേജ (89) എന്നിവരും തിളങ്ങി.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്വി; ഡക്കറ്റ് സെഞ്ചുറി, റൂട്ട് അര്ധ സെഞ്ചുറി
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ലീഡ്സില് അഞ്ച് വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം നേടിയത്. രണ്ടാം ഇന്നിങ്സില് ബെന് ഡക്കറ്റിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് വിജയം നൽകിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ആധിപത്യം; 80 ഓവറിൽ 350 റൺസുമായി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്പ് ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ കൂടി ഇന്ത്യക്ക് നേടാനായി. നിലവിൽ 80 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാമി സ്മിത്തിനെ പുറത്താക്കി പ്രസിദ് കൃഷ്ണ വീണ്ടും ഇന്ത്യക്ക് മുൻതൂക്കം നൽകി.

ക്രൈസ്റ്റ്ചര്ച്ച് ടെസ്റ്റില് ഇംഗ്ലണ്ട് തകര്പ്പന് വിജയം; കാഴ്സെയും ബെഥേലും തിളങ്ങി
ക്രൈസ്റ്റ്ചര്ച്ചിലെ ആദ്യ ടെസ്റ്റില് ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചു. ബ്രൈഡന് കാഴ്സെയുടെ മികച്ച ബോളിംഗും ജേക്കബ് ബെഥേലിന്റെ അര്ധ സെഞ്ചുറിയും നിര്ണായകമായി. 104 റണ്സ് ലക്ഷ്യം 12.4 ഓവറില് ഇംഗ്ലണ്ട് മറികടന്നു.