Cricket Rankings

ICC T20 rankings

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമതെത്തി വരുൺ ചക്രവർത്തി

നിവ ലേഖകൻ

ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബോളറാണ് അദ്ദേഹം. ഐസിസിയുടെ ആഴ്ചതോറുമുള്ള റാങ്കിങ് അപ്ഡേറ്റിലാണ് ഈ വിവരം പുറത്തുവന്നത്.