Cricket League

കെസിഎൽ സീസൺ 2: പുതിയ താരോദയത്തിന് കാത്ത് ക്രിക്കറ്റ് ലോകം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ 30-ൽ അധികം പുതിയ താരങ്ങൾ കളിക്കാനിറങ്ങുന്നു. കെസിഎൽ ടൂർണമെന്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും കഴിവ് തെളിയിച്ച താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. പുതിയ താരങ്ങളുടെ വരവ് പുതിയ ടീം കോമ്പിനേഷനുകൾക്കും തന്ത്രങ്ങൾക്കും വഴിയൊരുക്കും.

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കേരളത്തിന്റെ ക്രിക്കറ്റ് ആവേശമായ ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് ജൂലൈ 20-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം, ഫാൻ ജേഴ്സിയുടെ പ്രകാശനം, ട്രോഫി പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്യൽ എന്നിവയും ഉണ്ടായിരിക്കും.

കേരള ക്രിക്കറ്റ് ലീഗ്: താരലേലം ജൂലൈ 5 ന്; ടീമുകൾ നിലനിർത്തിയ താരങ്ങളെ പ്രഖ്യാപിച്ചു
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള താരലേലം ജൂലൈ അഞ്ചിന് നടക്കും. ടീമുകൾ നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ടീമുകൾ നാല് താരങ്ങളെ നിലനിർത്തി.

സഞ്ജു സാംസൺ ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ; രണ്ടാം പതിപ്പിന് ഓഗസ്റ്റ് 21-ന് തുടക്കം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ നടക്കും. സഞ്ജു സാംസൺ ഇത്തവണ ലീഗിൽ പങ്കെടുക്കുന്നു എന്നത് പ്രധാന ആകർഷണമാണ്. ജൂലൈ 20-ന് ലീഗിന്റെ പ്രമോഷൻ പരിപാടികൾക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് തുടക്കം; താരലേലം ജൂലൈ 5-ന്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ജൂലൈ 5-ന് താരലേലം നടക്കും.