CRICKET

ഏഷ്യാ കപ്പിൽ നാണംകെടുത്ത് റെക്കോർഡുമായി സയിം അയ്യൂബ്
ഏഷ്യാ കപ്പിൽ നാല് തവണ ഡക്ക് ആകുന്ന ആദ്യ കളിക്കാരനായി സയിം അയൂബ്. ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയതോടെയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഒമാൻ, ഇന്ത്യ, യുഎഇ, ബംഗ്ലാദേശ് എന്നിവർക്കെതിരെയും സയിം പൂജ്യത്തിന് പുറത്തായി.

കെസിഎ അണ്ടർ 23: കാർത്തിക്കിന് ട്രിപ്പിൾ സെഞ്ച്വറി
കെസിഎ അണ്ടർ 23 ഇൻ്റർ സോൺ മത്സരത്തിൽ ദക്ഷിണ മേഖലയുടെ പി. കാർത്തിക് ട്രിപ്പിൾ സെഞ്ച്വറി നേടി. തലശ്ശേരി കോണോർവയൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മധ്യമേഖലയ്ക്കെതിരെയായിരുന്നു താരത്തിന്റെ പ്രകടനം. 517 പന്തുകൾ നേരിട്ട് 304 റൺസാണ് താരം നേടിയത്.

ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഏഷ്യാ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 168 റൺസ് നേടി. ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനലിന് സാധ്യത; ശ്രീലങ്കയെ തകർത്ത് പാകിസ്താൻ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്താൻ ഫൈനൽ സാധ്യത വർദ്ധിപ്പിച്ചു. ഇന്ത്യയും ബംഗ്ലാദേശും വിജയത്തോടെ തുടങ്ങിയതോടെ സൂപ്പർ ഫോർ പോരാട്ടം കടുത്തു. ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ ശ്രീലങ്ക പുറത്താകും.

ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം; ഫൈനൽ ലക്ഷ്യമിട്ട് ടീം ഇന്ത്യ
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സൂപ്പർ ഫോർ പോരാട്ടം നടക്കും. ദുബായിൽ വൈകിട്ട് എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ച് ഫൈനൽ ഉറപ്പിക്കാൻ സൂര്യകുമാറിൻ്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലക്ഷ്യമിടുന്നു.

ഏഷ്യാ കപ്പ് വിവാദം: ഗംഭീറും യുവതാരങ്ങളും പാക് ടീമിന് മറുപടി നൽകിയത് ഇങ്ങനെ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ഗൗതം ഗംഭീറും യുവതാരങ്ങളും രംഗത്ത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വാക്കുകളും ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. "നിങ്ങൾ സംസാരിക്കുന്നു, ഞങ്ങൾ ജയിക്കുന്നു," എന്നാണ് അഭിഷേക് ശർമ്മ എക്സിൽ കുറിച്ചത്.

ഏഷ്യാ കപ്പ്: പാക് ഓപ്പണറുടെ വെടിവെപ്പ് ആംഗ്യം, ഇന്ത്യക്ക് തകർപ്പൻ ജയം
ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ നിരവധി സംഭവങ്ങൾ അരങ്ങേറി. പാക് ഓപ്പണർ സാഹിബ്സാദ ഫർഹാന്റെ വിവാദ ആംഗ്യവും ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗും ശ്രദ്ധേയമായി. അഭിഷേക് ശർമ്മയുടെ 39 പന്തിൽ 74 റൺസ് നേടിയ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് നിർണായകമായത്.

ഏഷ്യാ കപ്പ്: പാകിസ്ഥാൻ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം; നാല് ക്യാച്ചുകൾ നഷ്ടപ്പെടുത്തി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം നൽകി. ടോസ് നേടിയ ഇന്ത്യ, പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. നിർണായകമായ നാല് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; പരമ്പരയിൽ വിജയത്തുടക്കം
ഓസ്ട്രേലിയ അണ്ടർ 19 നെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ മലയാളി താരം ജോൺ ജെയിംസിൻ്റെ അർധ സെഞ്ചുറി പ്രകടനം ഉണ്ടായിരിന്നു..

ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം നടക്കും. വൈകുന്നേരം എട്ട് മണിക്കാണ് ദുബായിൽ മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുൻപേ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കും.

ഏഷ്യാ കപ്പിൽ കുൽദീപ് യാദവ് ബാല്യകാല സുഹൃത്തിനെതിരെ
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കുൽദീപ് യാദവ് തന്റെ ബാല്യകാല സുഹൃത്തായ വിനായക് ശുക്ലയെ നേരിടുന്നു. ഒമാൻ ടീമിലെ അംഗമാണ് ശുക്ല. ഉത്തർപ്രദേശിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലേക്ക് വളരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസ്സിലാക്കിയാണ് വിനായക് ശുക്ല വിദേശത്തേക്ക് പോവുന്നത്. മത്സരത്തിൽ ഇവർക്കെതിരെ കളിക്കുന്നതിൽ തനിക്ക് വലിയ ആവേശമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ്: അഫ്ഗാന്റെ രക്ഷകരായി നബിയും റാഷിദും; ലങ്കയ്ക്കെതിരെ തകര്‍പ്പന്‍ ബാറ്റിംഗ്
ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 169 റണ്‍സെടുത്തു. മുഹമ്മദ് നബിയുടെയും റാഷിദ് ഖാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. നുവാന്‍ തുഷാരയുടെ നാല് വിക്കറ്റ് പ്രകടനം അഫ്ഗാന്റെ മുന്‍നിരയെ തകര്‍ത്തു.