സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ നിന്ന് സുനിത വില്യംസ് ഉൾപ്പെടെയുള്ള നാല് ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഭൂമിയിലെത്തിയ സന്തോഷം പ്രകടമാക്കിയ യാത്രികരെ ആദ്യം നിവർന്ന് നിർത്തിയ ശേഷം സ്ട്രെച്ചറിലേക്ക് മാറ്റി. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട് പലപ്പോഴും അനുഭവപ്പെടാറുണ്ട്.