CPM-BJP deal

Kodakara hawala case investigation

കൊടകര കേസ്: പിണറായിയുടെ അന്വേഷണം ഉണ്ടയില്ലാ വെടിയെന്ന് സുധാകരൻ

നിവ ലേഖകൻ

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണ് കേസ് അട്ടിമറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ രാഷ്ട്രീയ സമ്മർദ്ദത്താൽ നിർജ്ജീവമായെന്നും സുധാകരൻ ആരോപിച്ചു.