CPM Ayyappa Sangamam

Rajeev Chandrasekhar criticism

കോൺഗ്രസിൻ്റെ പ്രശ്നം ഡിഎൻഎയിൽ; സിപിഎമ്മിൻ്റെ അയ്യപ്പ സംഗമം പരിഹാസമെന്ന് രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിച്ച് രംഗത്ത്. കോൺഗ്രസിൻ്റെ പ്രശ്നം അവരുടെ ഡിഎൻഎയിൽ തന്നെയുള്ളതാണെന്നും വ്യക്തികൾ മാറിയതുകൊണ്ട് മാത്രം മാറുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സിപിഎമ്മും പിണറായി വിജയനും ചേർന്ന് അയ്യപ്പ സംഗമം നടത്തുന്നത് ഹിറ്റ്ലർ ജൂതന്മാരുടെ ആഘോഷത്തിൽ പങ്കെടുക്കുന്നതുപോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.