CPIM intervention

Vipanchika death case

ഷാർജയിലെ ആത്മഹത്യ: സിബിഐ അന്വേഷണം വേണമെന്ന് അമ്മ; ഇടപെട്ട് സി.പി.ഐ.എം

നിവ ലേഖകൻ

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഷൈലജ രംഗത്ത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ഷൈലജ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ രംഗത്ത് വന്നു, ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.