CPIM Criticism

Sabarimala women entry

ശബരിമല യുവതീപ്രവേശനത്തിൽ സി.പി.എമ്മിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ശബരിമലയിലെ ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Joseph Pamplany criticism

പാംപ്ലാനിക്കെതിരായ വിമർശനം; സി.പി.ഐ.എമ്മിന് താക്കീതുമായി സിറോ മലബാർ സഭ

നിവ ലേഖകൻ

തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ വിമർശനങ്ങളിൽ സി.പി.ഐ.എമ്മിന് സിറോ മലബാർ സഭയുടെ താക്കീത്. സഭയ്ക്ക് എന്ത് പറയണമെന്നും ആർക്ക് നന്ദി പറയണമെന്നും അറിയാമെന്ന് സഭാനേതൃത്വം സി.പി.ഐ.എം നേതാക്കളോട് വ്യക്തമാക്കി. പാംപ്ലാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സിറോ മലബാർ സഭയുടെ പ്രസ്താവന.