CPI

സര്ക്കാരിനും മുന്നണിക്കും വിമര്ശനം; സിപിഐ മലപ്പുറം ജില്ലാ സമ്മേളനം
സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്ശനം. നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് സ്വരാജിനെ സ്ഥാനാര്ഥിയാക്കിയതും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. മുസ്ലീം വോട്ടുകള് യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചതും പിവി അന്വറിനെ വിലയിരുത്തുന്നതില് വീഴ്ച പറ്റിയതും സമ്മേളനത്തില് വിമര്ശനത്തിന് ഇടയാക്കി.

മുഹമ്മദ് മുഹ്സിനെ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ സിപിഐ; ജില്ലാ കൗൺസിലിൽ നിലനിർത്തി
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ പാർട്ടി. എന്നാൽ, അദ്ദേഹത്തെ ജില്ലാ കൗൺസിലിൽ നിലനിർത്തി. വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ ആളുകളെ ഉൾപ്പെടുത്തുന്നതിനാലാണ് ഒഴിവാക്കിയതെന്ന് സിപിഐയുടെ വിശദീകരണം. രണ്ട് ദിവസമായി വടക്കഞ്ചേരിയിൽ സിപിഐ ജില്ലാ സമ്മേളനം നടക്കുകയാണ്.

സിപിഐ നേതൃത്വത്തിന് വഴങ്ങി സി.സി. മുകുന്ദൻ; പാർട്ടി തീരുമാനം അംഗീകരിക്കും
സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിക്ക് വഴങ്ങുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സി സി മുകുന്ദൻ നിലപാട് അറിയിച്ചത്. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു.

സിപിഐ നേതൃത്വവുമായി ഇടഞ്ഞ് സി.സി മുകുന്ദൻ; ഇന്ന് പാർട്ടി ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശം
സി.സി. മുകുന്ദൻ എംഎൽഎയെ സിപിഐ നേതൃത്വം വിളിച്ചു വരുത്തി. തൃശൂർ ജില്ലാ സമ്മേളനത്തിന് ശേഷം നടത്തിയ പരസ്യ പ്രതികരണത്തിൽ വിശദീകരണം തേടും. പാർട്ടിക്ക് വഴങ്ങിയില്ലെങ്കിൽ നടപടിയെടുക്കാൻ സാധ്യതയുണ്ട്.

കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ്; ജില്ലാ ഘടകത്തിന്റെ ശിപാർശ തള്ളി
മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദേശം നൽകി. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശിപാർശ തള്ളി. സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.

സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സി.സി. മുകുന്ദന് മറ്റ് പാർട്ടികളിൽ നിന്നും ക്ഷണം
സി.പി.ഐ. തൃശ്ശൂർ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് മറ്റ് പാർട്ടികളിൽ നിന്ന് ക്ഷണം ലഭിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ. സി.പി.ഐ.എം., കോൺഗ്രസ്, ബി.ജെ.പി. നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും നാട്ടികയിൽ മത്സരിക്കാൻ തയ്യാറാണെന്നും സി.സി. മുകുന്ദൻ അറിയിച്ചു. തന്റെ പ്രശ്നങ്ങൾ പാർട്ടി ഇടപെട്ടാൽ തീരാവുന്നതാണെന്നും എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരിൽ സി.പി.ഐക്ക് വോട്ട് ചോർച്ച; ജില്ലാ സമ്മേളന റിപ്പോർട്ടിൽ വിമർശനം
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വോട്ട് ചോർച്ചയുണ്ടായെന്ന് ജില്ലാ സമ്മേളന റിപ്പോർട്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർച്ചയുണ്ടായി. എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി
ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്നും, സംസ്ഥാന സർക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ ആരോപിച്ചു. കേരളത്തെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് സിപിഐ കുറ്റപ്പെടുത്തി.

ബിനോയ് വിശ്വത്തിനെതിരെ പരാമർശം; സി.പി.ഐ നേതാക്കൾക്ക് താക്കീത്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ പരാമർശത്തിൽ നടപടിയുമായി പാർട്ടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും താക്കീത് ചെയ്തു. നേതാക്കളുടെ മാപ്പപേക്ഷ പരിഗണിച്ച് നടപടി താക്കീതിൽ ഒതുക്കി.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചു; വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗിൽ ചേർന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിനെ തുടർന്ന് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചത്.

രാജ്ഭവനെ RSS കാര്യാലയമാക്കരുത്; ഗവർണർക്കെതിരെ CPI
ഗവർണർക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയെക്കാൾ വലുതാണോ ആർഎസ്എസ് വിചാരധാരയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് ബന്ധം: എംവി ഗോവിന്ദന്റെ പ്രസ്താവന തള്ളി ബിനോയ് വിശ്വം
ആർഎസ്എസുമായി കൂട്ടുകൂടിയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. 50 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളിൽ ചുറ്റിത്തിരിയാൻ സി.പി.ഐ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.