CPI Kottayam

കോട്ടയത്തെ എൽഡിഎഫ് തോൽവിക്ക് കാരണം കേരള കോൺഗ്രസ്(എം): സി.പി.ഐ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുണ്ടായ എൽ.ഡി.എഫിൻ്റെ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. കേരള കോൺഗ്രസ് (എം) മുന്നണിയിലെത്തിയ ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സി.പി.ഐ. ആവശ്യപ്പെടുന്നു

കോട്ടയം സി.പി.ഐ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം; വിവാദത്തെ തുടർന്ന് പിൻവലിച്ചു
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദമായി. പോസ്റ്റർ വിവാദമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് ചിത്രം പിൻവലിക്കാൻ നിർദ്ദേശം നൽകി. രാജ്ഭവനെ സംഘപരിവാർ കൂടാരമാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐയും എ.ഐ.വൈ.എഫും ആരോപിച്ചു.