CPI Criticism

Kerala project implementation

സിപിഐക്ക് വിമർശനവുമായി മുഖ്യമന്ത്രി; പദ്ധതികൾ മുടക്കുന്നവരുടെ കൂടെയല്ലെന്ന് പിണറായി വിജയൻ

നിവ ലേഖകൻ

സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്ന സർക്കാരാണിതെന്നും,അവ മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര-വയലാർ വാരാചരണ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

PM Shri scheme
നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് വിമർശനവുമായി സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു. ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കിക്കൊണ്ട് പി.എം. ശ്രീ നടപ്പാക്കാൻ ആകില്ലെന്നും എൻ.ഇ.പി നടപ്പാക്കും എന്നത് ആദ്യ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ലെന്നും കെ. പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

PM Shri scheme

പി.എം.ശ്രീ പദ്ധതി: സത്യാവസ്ഥ അറിയാൻ സി.പി.ഐ; ചീഫ് സെക്രട്ടറിയെ സമീപിക്കും

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐയും സർക്കാരും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. ഈ വിഷയത്തിൽ വ്യക്തത തേടാൻ സി.പി.ഐ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായി ധാരണാപത്രം ഒപ്പിട്ടോ എന്ന് മന്ത്രി കെ. രാജൻ ആരായും. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായിട്ടാണ് ഈ വിവരശേഖരണം നടത്തുന്നത്.

PM Shri scheme

പി.എം. ശ്രീ: ധാരണാപത്രം ഒപ്പിട്ടതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി; അടിയന്തര യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കുന്നു

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനെ തുടർന്ന് സി.പി.ഐ കടുത്ത അതൃപ്തി അറിയിച്ചു. ഇടത് നയത്തിൽ നിന്നും സി.പി.ഐ.എം വ്യതിചലിച്ചു എന്ന വിമർശനവുമായി സി.പി.ഐ രംഗത്തെത്തി. ഇതിന്റെ ഭാഗമായി, സി.പി.ഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകൾ ഇന്ന് അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുകയാണ്.

CPI Kollam Conference

കൊല്ലം സിപിഐ സമ്മേളനത്തില് സര്ക്കാരിനെതിരെ വിമര്ശനം; മന്ത്രിമാര് സ്തുതിപാഠകരാകുന്നുവെന്ന് ആക്ഷേപം

നിവ ലേഖകൻ

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനെതിരെ വിമര്ശനം. മന്ത്രിമാര് മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നുവെന്നും, സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സമ്മേളനത്തില് വിമര്ശനമുയര്ന്നു. പാര്ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടുകളിലെ വ്യക്തതയില്ലായ്മയും വിമര്ശിക്കപ്പെട്ടു.