CPI

വി.എസ്. സുനിൽ കുമാർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്; അംഗസംഖ്യ വർദ്ധിപ്പിക്കും
മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ ധാരണയായി. നിലവിൽ 21 അംഗങ്ങളാണുള്ളത്, അംഗസംഖ്യ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്
എറണാകുളം പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. 100-ൽ അധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സി.പി.ഐ.എമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് ഇടയാക്കിയത് എന്നാണ് പ്രവർത്തകരുടെ പ്രഖ്യാപനം.

വി.എസ്. സുനിൽകുമാറിനെതിരെ സിപിഐയിൽ വിമർശനം; സാമ്പത്തിക സംവരണ വിഷയത്തിൽ അതൃപ്തി
സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിനെതിരെ പാർട്ടിയിൽ വിമർശനം ശക്തമാകുന്നു. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളും അതൃപ്തി അറിയിച്ചതായാണ് വിവരം.

ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പ്രായപരിധിയിൽ ഇളവ് നൽകിയാണ് അദ്ദേഹത്തെ വീണ്ടും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കൂടാതെ, കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും രാജ്യസഭ എം.പി. പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് ഡി. രാജയെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തുകൊണ്ടുള്ള നിർണായക തീരുമാനമുണ്ടായത്.

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. കേന്ദ്ര സെക്രട്ടറിയേറ്റിൽ ഡി. രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

കേരളത്തിൽ കോൺഗ്രസ് പിന്തുണ ആകാമെന്ന് സി.പി.ഐ; ബിജെപി വിരുദ്ധ നിലപാട് ലക്ഷ്യം വെക്കുന്നു.
ബിജെപിയെ തടയുന്നതിന് കേരളത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായമുയർന്നു. വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സി.പി.ഐ മുൻകൈ എടുക്കണമെന്നും ആവശ്യമുയർന്നു. ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികളെയും ചേർത്തുനിർത്തണമെന്നും നിർദ്ദേശമുണ്ട്.

സി.പി.ഐക്ക് പുതിയ നായകനോ? ഡി. രാജ മാറുമോ? മൊഹാലി സമ്മേളനത്തിൽ ഉറ്റുനോക്കി രാഷ്ട്രീയലോകം
സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസ് മൊഹാലിയിൽ നടക്കുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുക എന്നതാണ് സിപിഐയുടെ പ്രധാന മുദ്രാവാക്യം. അതേസമയം,പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് കേരള ഘടകം.

സിപിഐ പാര്ട്ടി കോണ്ഗ്രസ്: സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ വിമര്ശനം
സിപിഐ പാര്ട്ടി കോണ്ഗ്രസിലെ സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം. നേതാക്കള് ഒരേ പദവിയില് തുടരുന്നത് പാര്ട്ടിയില് മുരടിപ്പുണ്ടാക്കുന്നു. പാര്ട്ടിയിലെ പുരുഷാധിപത്യ മനോഭാവത്തില് മാറ്റമില്ലെന്നും വിമര്ശനമുണ്ട്. റിപ്പോര്ട്ടിന്മേലുള്ള ചര്ച്ചകള് നാളെ നടക്കും.

സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കം; ഡി രാജയുടെ കാര്യത്തിൽ ആകാംക്ഷ
സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ഇന്ന് ചണ്ഡീഗഡിൽ ആരംഭിക്കും. പ്രായപരിധി പിന്നിട്ട ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നു. മൊഹാലിയിലെ ജഗത്പുര ബൈപാസ് റോഡിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തോടെ കോൺഗ്രസിന് തുടക്കമാകും.

സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം; പ്രതികരണവുമായി കെ.കെ. ശിവരാമൻ
സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരണവുമായി മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ലെന്നും പ്രായപരിധിയോ അനാരോഗ്യமோ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ. ഇസ്മായിലിനെ അദ്ദേഹം പ്രശംസിച്ചു, അദ്ദേഹത്തെയും തന്നെയും താരതമ്യം ചെയ്യാനാവില്ലെന്നും കൂട്ടിച്ചേർത്തു.

സിപിഐ-സിപിഐഎം ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു: ബിനോയ് വിശ്വം
സിപിഐ-സിപിഐഎം ബന്ധം ശക്തിപ്പെടുത്താൻ സിപിഐ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് മുന്നാമൂഴം ഉണ്ടാകുമെന്നും അതിനായി എല്ലാവരെയും ചേർത്തുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ ശക്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി.പി.ഐയിൽ പൊട്ടിത്തെറി; സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മീനാങ്കൽ കുമാർ രംഗത്ത്
പുതിയ സംസ്ഥാന കൗൺസിലിനെ ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറി. കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെതിരെ തിരുവനന്തപുരത്ത് നിന്നുള്ള നേതാവ് മീനാങ്കൽ കുമാർ പരസ്യമായി രംഗത്തെത്തി. ഒഴിവാക്കിയതിനെക്കുറിച്ച് പാർട്ടി നേതൃത്വം കൃത്യമായ മറുപടി പറയേണ്ടതുണ്ട്. പാർട്ടിക്ക് വേണ്ടി ബാല്യവും കൗമാരവും യുവത്വവും നൽകിയെന്നും വീട് പോലും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.